|    Aug 15 Wed, 2018 6:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ 23.6 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാര്‍ പിടിയില്‍

Published : 21st June 2017 | Posted By: fsq

 

കൊണ്ടോട്ടി: അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ 23.6 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു യാത്രക്കാരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കോഴിക്കോട് പേരാമ്പ്ര കല്ലോട് മീത്തല്‍ വീട്ടില്‍ റഫീഖ്(38), കോഴിക്കോട് എരയന്നൂര്‍ സ്വദേശി അബ്ദുല്‍ശുക്കൂര്‍(40) എന്നിവരില്‍ നിന്നാണ് 810 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. മസ്‌കത്തില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്. ദേഹ പരിശോധനയ്ക്കിടെ സംശയം തോന്നിയ അധികൃതര്‍ ചോദ്യംചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. ഇരുവരുടെയും അടിവസ്ത്രത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുക്കൂറില്‍നിന്ന് 466 ഗ്രാം സ്വര്‍ണവും റഫീഖില്‍നിന്ന് 344 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss