|    Oct 22 Sun, 2017 6:35 am
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ 20.58 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published : 7th June 2017 | Posted By: fsq

 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20.58 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇ്ന്റലിജന്‍സ് വിഭാഗം പിടികൂടി. കോഴിക്കോട് പുല്‍പ്പാടി പെരുമ്പളളി കെ എ ഷബീജില്‍ (26) നിന്നാണ് സ്വര്‍ണം പിടികൂടിയത്. 699 ഗ്രാം വരുന്ന സ്വര്‍ണ ചെയിനാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. 24 കാരറ്റ് സ്വര്‍ണ ചെയിന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇന്നലെ പുലര്‍ച്ചെ അബുദാബിയില്‍ നിന്നുളള ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ മാത്യു, മനോജ്, ക്രിഷന്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ സന്ദീപ്കുമാര്‍, കപില്‍ദേവ് എന്നിവരടങ്ങിയ സംഘമാണ്  പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക