|    Jul 20 Fri, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കരിപ്പൂരില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പുതിയ കെട്ടിടം

Published : 16th September 2017 | Posted By: fsq

 

കരിപ്പൂര്‍: കരിപ്പൂരിലെ സംസ്ഥാന ഹജ്ജ്ഹൗസിന് സമീപം 22 കോടി രൂപ മുടക്കി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ആദ്യനില കെട്ടിടം പൂര്‍ത്തീകരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. പുതിയ ഹജ്ജ്ഹൗസ് കെട്ടിടനിര്‍മാണത്തിലേക്കായി കമ്മിറ്റിയുടെ  കൈവശമുള്ള ആറുകോടിയില്‍ മൂന്നു കോടി പ്രയോജനപ്പെടുത്തും. നിര്‍മാണ ചെലവിലേക്ക് കേന്ദ്രത്തില്‍ നിന്നു മൂന്നു കോടി പ്രതീക്ഷിക്കുന്നുണ്ട്. ശേഷിക്കുന്ന തുക സര്‍ക്കാരിനോടും ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് കമ്മിറ്റി അംഗങ്ങളായ എംപി, എംഎല്‍എമാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ ഹജ്ജ്കാര്യ മന്ത്രി ഡോ. കെ ടി ജലീലിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നല്‍കും. കരിപ്പൂരില്‍ നിന്ന് അടുത്ത വര്‍ഷം 15,000ലേറെ തീര്‍ത്ഥാടകര്‍പോവുമെന്നാണു കരുതുന്നത്. അഞ്ചാംവര്‍ഷക്കാരായ നേരിട്ട് അവസരം ലഭിക്കുന്ന വിഭാഗക്കാര്‍ തന്നെ 14,000ലേറെ പേരുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണു ഹജ്ജ്ഹൗസിനോട് ചേര്‍ന്നു തന്നെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss