|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ സുരക്ഷ കര്‍ശനമാക്കി

Published : 24th September 2017 | Posted By: fsq

 

കൊണ്ടോട്ടി: മംഗളൂരു, ദില്ലി വിമാനത്താവളങ്ങളില്‍ രാസവസ്തുക്കളുമായി യാത്രക്കാര്‍ പിടിയിലായതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങല്‍ ശക്തമാക്കി. ബിസിഎഎസ് ഡെപ്യൂട്ടി കമാന്‍ഡന്‍ഡ് സി കെ രംഗയാണ് സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്ര സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞയാഴ്ച മൊബൈല്‍ പവര്‍ ബാങ്കെന്നു തോന്നിക്കുന്ന തരത്തിലുള്ള ഉപകരണത്തില്‍ കളിമണ്ണുപോലെയുള്ള വസ്തു നിറച്ച് വിമാനത്തില്‍ കയറാനെത്തിയ രണ്ടുപേര്‍ മംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങളില്‍ പിടിയിലായിരുന്നു. എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ഇവയില്‍ സ്ഫാടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അതീവ ജാഗ്രത പുലര്‍ത്താന്‍ സേനാ വിഭാഗങ്ങള്‍ക്ക്  നിര്‍ദേശം നല്‍കിയിരിക്കുന്നത്.ബാഗേജുകള്‍ എക്‌സ്‌റേ പരിശോധനക്കു പുറമെ ആവശ്യമെങ്കില്‍ തുറന്നു പരിശോധിക്കണമെന്നാണ് നിര്‍ദേശം. സംശയമുള്ളവ ബോംബ് സ്‌ക്വാഡിലെ സ്‌നിഫര്‍ ഡോഗുകളെ കൊണ്ട് പരിശോധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സംശയം തോന്നുന്ന ബാഗേജുകള്‍  വിമാനത്തില്‍ കയറ്റരുത്. സംശയകരമായി പെരുമാറുന്ന യാത്രക്കാരെ നിരീക്ഷിക്കണമെന്നും ബാഗേജുകള്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കാര്‍ഗോ വഴി അയക്കുന്ന ചരക്കുകള്‍ കര്‍ശനമായി പരിശോധിക്കാനും നിര്‍ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss