|    Jul 23 Sun, 2017 4:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി

Published : 25th August 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അസി. ഡയറക്ടര്‍ ജോയി പോള്‍ മടങ്ങി. തിങ്കളാഴച ആരംഭിച്ച പരിശോധന ബുധനാഴ്ചയാണ് അവസാനിച്ചത്. ചെന്നൈയില്‍ നിന്നെത്തിയ ജോയി പോള്‍ മൂന്നു ദിവസത്തിനിടെ കരിപ്പൂരിലെ സുരക്ഷാ സംവിധാനങ്ങളാണ് പരിശോധിച്ചത്. വിമാനത്താവള സുരക്ഷാ ക്രമീകരണങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, ടെര്‍മിനലിലെ ക്രമീകരണങ്ങള്‍ തുടങ്ങിയവയാണു പ്രധാനമായും പരിശോധിച്ചത്. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സേവന രീതിയും നിരീക്ഷിച്ചു. വിമാനത്താവളത്തിലെ മുഴുവന്‍ ഏജന്‍സികളുടെയും വിപുലമായ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. പരിശോധനയില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. പരിശോധനയുടെ വിശദമായ റിപോര്‍ട്ട് കേന്ദ്ര വ്യോമയാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക