|    Jul 27 Thu, 2017 8:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കരിപ്പൂരില്‍ വ്യോമയാന പരിശോധന തുടങ്ങി

Published : 30th August 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത സംവിധാനങ്ങളുടെ പരിശോധനയ്ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) വിദഗ്ധ സംഘമെത്തി. ചെന്നൈയില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ (ഓപറേഷന്‍) ആശിഷ് ദുബെ, എയര്‍ ട്രാഫിക് മാനേജ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ആര്‍ എസ് എ ദാഗര്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് കരിപ്പൂരിലെത്തിയത്. ഇവര്‍ പരിശോധനാ നടപടികള്‍ തുടങ്ങി. വിമാനത്താവളത്തിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം തുടങ്ങിയവ പരിശോധിക്കും. വിമാനങ്ങളുടെ ലാന്‍ഡിങ് എടിസിയിലിരുന്ന് സംഘം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഡിജിസിഎയുടെ നിര്‍ദേശങ്ങളും നിയമങ്ങളും പാലിച്ചാണോ ലാന്‍ഡിങെന്ന് പരിശോധിക്കും. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടുന്ന സംഘം അടുത്ത ദിവസം മടങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക