|    Oct 17 Wed, 2018 1:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂരില്‍ വിമാന സര്‍വീസുകള്‍ താളം തെറ്റി

Published : 23rd September 2017 | Posted By: fsq

 

കരിപ്പൂര്‍: കരിപ്പൂരില്‍ മുന്നറിയിപ്പില്ലാതെ ആഭ്യന്തര-അന്താരാഷ്ട്ര സെക്ടറിലേക്കുള്ള വിമാനങ്ങളുടെ താളപ്പിഴ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നാലു ദിവസമായി താളം തെറ്റിയ സര്‍വീസുകള്‍ ഇന്നലെയും പുനഃക്രമീകരിക്കാനായില്ല. കരിപ്പൂരില്‍ മൂന്നു വിമാനങ്ങളാണ് ഇന്നലെ അനിശ്ചിതമായി വൈകിയത്. മുംബൈയില്‍ നിന്ന് രാവിലെ 9.10ന് കരിപ്പൂരിലെത്തി ദുബയിലേക്ക് പോവുന്ന എയര്‍ ഇന്ത്യ വിമാനം ഇന്നലെ 11.55നാണ് കരിപ്പൂരിലെത്തിയത്. രാവിലെ 6.10നു ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 9 മണിക്കാണ് വന്നിറങ്ങിയത്. വ്യാഴാഴ്ച ഈ വിമാനം ഷാര്‍ജയില്‍ റദ്ദാക്കിയിരുന്നു. ഉച്ചക്ക് 1 മണിക്ക് മുംബൈയില്‍ നിന്നെത്തേണ്ട ജെറ്റ് എയര്‍വെയ്‌സ് വിമാനം ഒന്നര മണിക്കൂര്‍ വൈകിയാണെത്തിയത്. കരിപ്പൂരില്‍ കഴിഞ്ഞയാഴ്ച മുതലാണ് യാത്രക്കാര്‍ യാത്രയുടെ നാലു മണിക്കൂര്‍ മുമ്പ് എത്തണമെന്ന് അധികൃതരും പോലിസും നിര്‍ദേശിച്ചത്. ഇതനുസരിച്ച് ടെര്‍മിനലില്‍ നേരത്തേ എത്തുന്ന യാത്രക്കാര്‍ക്ക് വിമാനം വൈകിയ വിവരമാണ് ലഭിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss