|    Dec 15 Sat, 2018 4:55 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കരിപ്പൂരില്‍ വലിയ വിമാന സര്‍വീസ്: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 28th November 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് സംബന്ധിച്ച അന്തിമ റിപോര്‍ട്ട് എയര്‍പോ ര്‍ട്ട് അതോറിറ്റി പൂര്‍ത്തിയാക്കി. കഴിഞ്ഞ ജൂലൈയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സെക്യൂരിറ്റി ആവശ്യപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 5 മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്ന സൗദി എയര്‍ അധികൃതരുമായുള്ള ചര്‍ച്ചയിലാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു ഇക്കാര്യം അറിയിച്ചത്.
2015ല്‍ റണ്‍വേ നവീകരണത്തിന്റെ പേരില്‍ നിര്‍ത്തലാക്കിയ സര്‍വീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയത്.
സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വീസുകളാണ് 5 മുതല്‍ ആരംഭിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കരിപ്പൂരിലെത്തിയ സൗദി എയര്‍ മുംബൈ മേഖലാ ഓപറേഷന്‍സ് മേധാവി പരേഷ് ശിരോസ്‌കറുമായി എയര്‍പോര്‍ട്ട് അധികൃതര്‍ ചര്‍ച്ച നടത്തി. റണ്‍വേ സുരക്ഷാസമിതിയില്‍ സൗദി എയര്‍ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു. വിമാനക്കമ്പനിക്ക് ആവശ്യമായ സൗകര്യങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയിട്ടുണ്ട്.
ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് നിലവില്‍ സൗദി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് സര്‍വീസുകള്‍ റിയാദിലേക്കും നാലു സര്‍വീസുകള്‍ ജിദ്ദയിലേക്കുമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss