|    Dec 16 Sun, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള തടസ്സങ്ങള്‍ നീങ്ങി: എംപി

Published : 24th August 2018 | Posted By: kasim kzm

മലപ്പുറം: വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താനുള്ള അവസാന കടമ്പയും മറികടന്നതായി പി കെ കുഞ്ഞാലിക്കുട്ടി എംപി. സൗദി എയര്‍ലൈന്‍ കരിപ്പൂരില്‍ നിന്ന് സൗദിയിലേ—ക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ തടസ്സവാദങ്ങള്‍ ഒഴിവാക്കിയുള്ള അനുമതി ലഭിച്ചു. ഇതു സംബന്ധിച്ച് വിമാനത്താവള ഉപദേശകസമിതി ചെയര്‍മാന്‍കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി എംപി നല്‍കിയ കത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിസിഎ നടത്തിയ പഠനത്തെ തുടര്‍ന്നാണു നടപടി. വിമാന സര്‍വീസുകളുടെ ചുമതലയുള്ള ഡിജിസിഎ ഓഫിസിലെ ഡയറക്ടര്‍ ഡി സി ശര്‍മ ഇക്കാര്യം വ്യക്തമാക്കി എംപിക്ക് കത്തയച്ചു. ആഗസ്റ്റ് എട്ടിനാണ് തടസ്സവാദങ്ങള്‍ ഒഴിവാക്കി അനുമതിപത്രം ഡിജിസിഎ കൈമാറിയത്. എ 330-300, ബി 777-200 ഇആര്‍ വിമാനങ്ങള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെയും ഡിജിസിഎ ഡയറക്ടറെയും പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം സന്ദര്‍ശിച്ച് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാമെന്ന് മന്ത്രി ഇവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. വ്യോമയാന മന്ത്രാലയം ഇതേത്തുടര്‍ന്ന് നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss