|    Nov 14 Wed, 2018 6:07 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി

Published : 8th August 2018 | Posted By: afsal ph

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് താമസിയാതെ വലിയ ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുകൂല തീരുമാനം എടുത്തു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി കോഡ് ഇ ശ്രേണിയില്‍ പെടുന്ന വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നതിനായി സൗദി എയര്‍ലൈന്‍സ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് അന്തിമ അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ജൂലൈ നാലിന് ഡിജിസിഎക്ക് കൈമാറുകയും ചെയ്തു. സര്‍വീസിന് അനുമതി നല്‍കാമെന്നാണ് ഡിജിസിഎ നിലപാട്.
സൗദി എയര്‍ലൈന്‍സിന് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് താമസിയാതെ പുറത്തിറങ്ങുമെന്നാണ് സൂചന. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി മലബാറിലെ ജനപ്രതിനിധികളും മലബാര്‍ ഡെവലപ്‌മെന്റ് ഫോറവും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാവുകയും ഫയല്‍ ഡിജിസിഎയ്ക്ക് കൈമാറുകയും ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss