|    Sep 24 Sun, 2017 12:23 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കരിപ്പൂരില്‍ ലഗേജ് ലഭിക്കാതെ യാത്രക്കാര്‍ വലയുന്നു

Published : 16th September 2016 | Posted By: SMR

കരിപ്പൂര്‍: പെരുന്നാളിനും ഓണത്തിനും കുടുംബങ്ങള്‍ക്കായി കൊണ്ടുവന്ന വസ്ത്രങ്ങളടക്കമുള്ള ലഗേജ് ലഭിക്കാതെ യാത്രക്കാര്‍ കരിപ്പൂരില്‍ ദുരിതത്തിലായി. കഴിഞ്ഞ ഒരാഴ്ചയായി ഗള്‍ഫില്‍നിന്നുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കാണ് ലഗേജ് ലഭിക്കാത്തത്. നിരവധി തവണ ലഗേജിനായി കരിപ്പൂരിലെത്തി നിരാശരായി മടങ്ങുകയാണ് യാത്രക്കാര്‍.
യാത്രക്കാര്‍ എത്തുന്ന വിമാനത്തില്‍ തന്നെ വിമാനക്കമ്പനി ലഗേജ് കയറ്റാത്തതാണ് നിലവില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ലഗേജിനായി കസ്റ്റംസ്ഹാളില്‍ കാത്തിരിക്കുമ്പോഴാണ് വിമാനത്തില്‍ ലഗേജ് എത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് മടങ്ങുന്നവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ എത്തിയാലും കൃത്യമായ മറുപടിയില്ല. പെരുന്നാള്‍-ഓണം ആഘോഷങ്ങള്‍ക്കായി എത്തിയ നിരവധി യാത്രക്കാരാണ് ആഘോഷദിനങ്ങളില്‍പോലും ലഗേജ് തേടി കരിപ്പൂരിലെത്തിയത്. കുട്ടികള്‍ക്കടക്കമുള്ള വസ്ത്രങ്ങളടക്കം ലഗേജിനകത്താണെന്നു യാത്രക്കാര്‍ പറയുന്നു.
കാസര്‍കാട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍നിന്നുള്ളവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ലഗേജ് വൈകിയതിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരമായി നല്‍കുന്നത് 1,000 രൂപയാണ്. ദൂരെനിന്നെത്തുന്നവര്‍ക്ക് ഇത് ഒന്നിനും തികയുന്നുമില്ല. കരിപ്പൂരിലെ ലഗേജ് പ്രശ്‌നങ്ങള്‍ അടുത്ത ദിവസം തന്നെ പരിഹരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക