|    Jul 22 Sat, 2017 10:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരിപ്പൂരില്‍ രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി

Published : 19th August 2016 | Posted By: SMR

കരിപ്പൂര്‍: ബഹ്‌റയ്‌നില്‍ നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്ന് 2 കോടിയുടെ സ്വര്‍ണം ഡിആര്‍ഐ സംഘം പിടികൂടി. കോഴിക്കോട് നടുവണ്ണൂര്‍ കാവില്‍ തസ്‌ലീം (28) എന്ന യാത്രക്കാരനില്‍ നിന്നാണ് 6.45 കിലോ സ്വര്‍ണം പിടികൂടിയത്. കംപ്യൂട്ടറിന്റെ യുപിഎസിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 52 സ്വര്‍ണബിസ്‌കറ്റുകളാണ് ഡിആര്‍ഐ സംഘം ഇയാളില്‍ നിന്നു കണ്ടെടുത്തത്. ബുധനാഴ്ച രാത്രിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് തസ്‌ലീം ബഹ്‌റൈനില്‍ നിന്നു കരിപ്പൂരിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കള്ളക്കടത്ത് കണ്ടെത്തിയത്. ഇയാളുടെ ബാഗിലുണ്ടായിരുന്ന കംപ്യൂട്ടര്‍ യുപിഎസിനകത്തെ ബാറ്ററിയുടെ ഭാഗത്ത് സ്വര്‍ണബിസ്‌കറ്റുകള്‍ അടുക്കിവച്ച നിലയിലായിരുന്നു. എക്‌സ്‌റേ പരിശോധനയിലടക്കം കണ്ടെത്താന്‍ കഴിയാത്തവിധത്തിലാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. വിമാനക്കൂലിയും കിലോയ്ക്ക് നിശ്ചിത തുകയും നല്‍കാമെന്നു പറഞ്ഞാണു കള്ളക്കടത്തുസംഘം ഇയാളെ കാരിയറാക്കിയത്. കരിപ്പൂരില്‍ ഒരാളില്‍ നിന്നു രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടുന്നത് ഇതാദ്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക