|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കരിപ്പൂരില്‍ യാത്രക്കാര്‍ വര്‍ധിച്ചു; കാര്‍ഗോ കയറ്റുമതിയില്‍ ഇടിവ്‌

Published : 2nd December 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയും കാര്‍ഗോ കയറ്റുമതിയില്‍ ഇടിവും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അര്‍ധ വാര്‍ഷിക റിപോര്‍ട്ടിലാണ് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചതു മൂലം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായും പ്രളയവും നിപാ വൈറസും മൂലം കാര്‍ഗോ കയറ്റുമതി കുറഞ്ഞതായും കണ്ടെത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള അര്‍ധവാര്‍ഷിക കണക്ക് പ്രകാരം 17,02,756 യാത്രക്കാരാണ് കരിപ്പൂര്‍ വഴി യാത്ര ചെയ്തത്. ഇതില്‍ 13,64,698 പേര്‍ വിദേശ യാത്രക്കാരും 3,38,057 പേര്‍ ആഭ്യന്തര യാത്രക്കാരുമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണുള്ളത്. 2015-16 വര്‍ഷത്തില്‍ 23,05,826 യാത്രക്കാരും 2016-17 വര്‍ഷത്തില്‍ 26,51,088 പേരും കഴിഞ്ഞ വര്‍ഷം 31,41,700 യാത്രക്കാരുമാണ് കരിപ്പൂര്‍ വഴി യാത്രയായത്. കരിപ്പൂരില്‍ ചെറിയ വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തിയാണ് നേട്ടം െൈകവരിച്ചത്.
നിപാ വൈറസ് മൂലം രണ്ടു മാസത്തിലേറെ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള കാര്‍ഗോ നിരോധിച്ചിരുന്നു. ഇത് പുനസ്ഥാപിച്ചപ്പോഴാണ് പ്രളയം നടുക്കിയതും കാര്‍ഗോ കയറ്റുമതി ഇല്ലാതായതും. കഴിഞ്ഞ ആറു മാസത്തിനിടെ 7052 മെട്രിക് ടെണ്‍ ഉല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. തെട്ടുമുമ്പുള്ള അര്‍ധ വാര്‍ഷികത്തില്‍ ഇത് 9500 മെട്രിക് ടണ്ണായിരുന്നു. 2015-16 വര്‍ഷത്തില്‍ 13,355 മെട്രിക് ടെണ്‍ കാര്‍ഗോയാണ് കയറ്റുമതി ചെയ്തത്. 2016-17 വര്‍ഷത്തില്‍ ഇത് 14,023 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 18,866 ആയി കുത്തനെ കൂടിയെങ്കിലും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തില്‍ പ്രളയവും നിപയും തിരിച്ചടിയായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss