|    Jul 20 Fri, 2018 8:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂരില്‍ യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പ് ഹാജരാവണം

Published : 18th September 2017 | Posted By: fsq

 

കൊണ്ടോട്ടി: വിദേശ യാത്രയ്ക്കായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വരുന്നവര്‍ യാത്രയുടെ നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ ഹാജരാവണമെന്ന് പോലിസിന്റെ നിര്‍ദേശം. പുതിയ ടെര്‍മിനലിനു മുന്‍വശത്ത് നവീകരണ പ്രവൃത്തികളും, പാര്‍ക്കിങ് സ്ഥലപരിമിതിയും, കനത്ത മഴയും കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാലാണ് യാത്രക്കാര്‍ നേരത്തേ എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ കരിപ്പൂരില്‍ വൈകി വരുന്നവര്‍ക്ക് സമയത്തിന് വിമാനത്താവളത്തില്‍ ഹാജരാവാന്‍ കഴിയാതെ വരുകയും യാത്ര മുടങ്ങുകയും ചെയ്യുന്നുണ്ട്. യാത്രക്കാരെ സ്വീകരിക്കാനും, യാത്രയാക്കാനുമെത്തുന്നവര്‍ കൂടുതല്‍ വാഹനങ്ങളിലെത്തുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാഹനങ്ങള്‍ അധികനേരം പാര്‍ക്ക് ചെയ്യാതെ പെട്ടെന്ന് പുറത്തിറങ്ങണം. അനധികൃത പാര്‍ക്കിങ് അനുവദിക്കില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss