|    Oct 21 Sat, 2017 2:12 pm
FLASH NEWS

കരിപ്പൂരില്‍ യാത്രക്കാരില്‍നിന്ന് 7 ലക്ഷത്തിന്റെ സിഗരറ്റ് പിടികൂടി

Published : 12th August 2017 | Posted By: fsq

 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 7 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകള്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ചേറൂര്‍ ജലാല്‍ മന്‍സില്‍ ആബൂസാലി അഹമ്മദ്(28), കാസര്‍ഗോഡ് തെക്കില്‍ ബെന്‍സിച്ചാല്‍ എയ്യാല മുഹമ്മദ് അഷ്‌റഫ് അഹമ്മദ് സുലൈമാന്‍(26) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന്റെ ദുബയ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്. ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടക്കാന്‍ തുടങ്ങിയ ഇവരെ ഇന്റലിജന്‍സ് വിഭാഗം തടയുകയും ബാഗേജ് തുറന്ന് പരിശോധിക്കുകയുമായിരുന്നു. പരിശോധയില്‍ വസ്ത്രങ്ങള്‍ക്കകത്ത് ഒളിപ്പിച്ചുവച്ച നിലയില്‍ സിഗരറ്റുകള്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യയില്‍ വില്‍പനയ്ക്ക് നിയന്ത്രണമുള്ള ഖുഡന്‍ ഖരം, ഡണ്‍ഹില്‍ ഇനങ്ങളില്‍ പെട്ട സിഗരറ്റുകളാണ് കണ്ടെടുത്തത്. 14,400 വീതം ഖുഡന്‍ ഖരം സിഗരറ്റുകളും 10,000 വീതം ഡണ്‍ഹില്‍ സിഗരറ്റുകളുമാണ് ഇരുവരുടെയും ബാഗേജുകളില്‍ ഉണ്ടായിരുന്നത്. ഓരോരുത്തരില്‍ നിന്നുമായി 24,400 സിഗരറ്റുകളാണ് കണ്ടെത്തിയത്. 120 പായ്ക്കാറ്റുകളിലായാണ് സിഗരറ്റുകളുണ്ടായിരുന്നത്. ഇരുവരും കള്ളക്കടത്തു സംഘത്തിന്റെ കാരിയര്‍മാരാണെന്ന് കരുതുന്നു. വ്യാഴാഴ്ചയിലെ ദുബയ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരില്‍ നിന്നു ദുബയിലേക്ക് പോയത്. ഒരു ദിവസത്തിനുള്ളില്‍ തന്നെ ഇരുവരും മടങ്ങിയതാണ് കസ്റ്റംസ് വിഭാഗത്തിന് സംശയമുണ്ടാക്കിയത്. പിടികൂടിയ സിഗരറ്റുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ 48,8000 രൂപയും ഇന്ത്യന്‍ വിപണിയില്‍ 7 ലക്ഷം രൂപയും വിലവരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക