|    Oct 24 Tue, 2017 2:19 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കരിപ്പൂരില്‍ ബിസിഎഎസ് പരിശോധന

Published : 23rd August 2016 | Posted By: SMR

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാകാര്യങ്ങള്‍ പരിശോധിക്കുന്നതിനായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) സംഘം കരിപ്പൂരിലെത്തി. ബിസിഎഎസ് അസി.ഡയറക്ടര്‍ ജോയി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയില്‍ നിന്നു തിങ്കളാഴ്ച രാവിലെ കരിപ്പൂരിലെത്തിയത്. സംഘം കരിപ്പൂരിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ചുവരുകയാണ്. വിമാനത്താവള സുരക്ഷാ ക്രമീകരണങ്ങള്‍, ഡ്യൂട്ടിഫ്രീ ഷോപ്പുകള്‍, ടെര്‍മിനല്‍ ക്രമീകരണങ്ങള്‍ തുടങ്ങിയവയടക്കം സംഘം പരിശോധിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനരീതി നിരീക്ഷിക്കും. കരിപ്പൂരില്‍ 330 സുരക്ഷാസേനാംഗങ്ങളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഇവരുടെ താമസ ബാരിക്കേഡ് റണ്‍വേക്ക് സമീപത്തേക്ക് മാറ്റിയിട്ടുമുണ്ട്. സേനാംഗങ്ങള്‍ക്കു പുറമെ ആറ് ഡോഗ് സ്‌ക്വാഡും ഒരു ബോംബ് സ്‌ക്വാഡും കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബോംബ് ഭീഷണിയുള്ള വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള ഐെസാലേഷന്‍ ബേയും കരിപ്പൂരിലുണ്ട്.
സുരക്ഷാസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നു സംഘം വിവരങ്ങള്‍ ശേഖരിക്കും. വിമാനത്താവളത്തിന്റെ പ്രധാന കവാടങ്ങളിലെ സുരക്ഷ വിലയിരുത്തി സംഘം റിപോര്‍ട്ട് തയ്യാറാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. സംഘം രണ്ടു ദിവസത്തിനുള്ളില്‍ മടങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക