|    Dec 10 Mon, 2018 11:33 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കരിപ്പൂരില്‍ ബാഗ് നഷ്ടമായ യാത്രക്കാരന് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം തുണയായി

Published : 2nd July 2018 | Posted By: AAK

ദമ്മാം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ട യാത്രക്കാരന് ദമ്മാമിലെ കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം തുണയായി. ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്യുന്ന മാഹി സ്വദേശി ഹാരിസ് അബ്ദുല്ലയുടെ നഷ്ടപ്പെട്ട ബാഗാണ് ഫോറത്തിന്റെ സമയോചിത ഇടപെടലില്‍ മണിക്കൂറുകള്‍ക്കകം കണ്ടെത്താനായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയ ഹാരിസ് കാറിലേക്ക് കയറുമ്പോള്‍ പാസ്‌പോര്‍ട്ടും വിലപ്പെട്ട രേഖകളുമടങ്ങുന്ന ബാഗ് ട്രോളിയില്‍ മറന്നുവയ്ക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. വിവരമറിഞ്ഞ ദമ്മാമിലുള്ള സുഹൃത്തും ബന്ധുവുമായ മുസ്തഫ തലശ്ശേരി എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ചെയര്‍മാന്‍ ടി പി എം ഫസലിനെ ബന്ധപ്പെടുകയും അദ്ദേഹം ഉടന്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് മാനേജരെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ബാഗ് കണ്ടെത്തി ഉടമയ്ക്ക് കൈമാറുകയായിരുന്നു. വിഷയത്തില്‍ ഔദ്യോഗികമായി ഇടപെട്ട് ഉടനടി പരിഹാരം കണ്ടെത്താന്‍ സഹായിച്ച എയര്‍പോര്‍ട്ട് മാനേജര്‍ ആനന്ദകുമാര്‍, സഹപ്രവര്‍ത്തകന്‍ വത്സന്‍ എന്നിവരെ ദമ്മാം കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ഭാരവാഹികള്‍ അഭിനന്ദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss