|    Aug 15 Wed, 2018 6:40 am
FLASH NEWS

കരിപ്പൂരില്‍ ഡിജിസിഎ സുരക്ഷാ പരിശോധന തുടങ്ങി

Published : 13th February 2018 | Posted By: kasim kzm

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎ സംഘത്തിന്റെ സുരക്ഷാ പരിശോധന തുടങ്ങി.ഇന്നലെ ചെന്നൈയില്‍ നിന്നാണ് ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടര്‍ ദുരൈ രാജിന്റെ നേതൃത്വത്തിലുളള രണ്ടംഗ സംഘം കരിപ്പൂരിലെത്തി പരിശോധന ആരംഭിച്ചത്.കരിപ്പൂരില്‍ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നിര്‍മാണം ആരംഭിച്ചതിന്റെ പാശ്ചാത്തലം കൂടി കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്. വിമാനത്താവളത്തിലെ റണ്‍വേ, ടെര്‍മിനല്‍, എയര്‍ട്രാഫിക് കണ്‍ട്രോള്‍ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. എടിസിക്ക് പുറമെ വിമാനങ്ങളുടെ സുരക്ഷിക ലാന്റിങിനെ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്റിങ് സിസ്റ്റം (ഐഎല്‍എസ്) സംഘം പരിശോധിക്കും. വിമാനങ്ങളുടെ പറന്നിറങ്ങലും സംഘം വിലയിരുത്തും.ഡിജിസിഎയുടെ നിര്‍ദേശങ്ങളും നിയമങ്ങളും പാലിച്ചോണോ ലാന്റിംഗെന്ന് പരിശോധിക്കും.ഇതുമായി ബന്ധപ്പെട്ട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍(എടിസി)യിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.കരിപ്പൂരിലെ പുതിയ ടെര്‍മിനല്‍,റിസ നിര്‍മ്മാണം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. പരിശോധന പൂര്‍ത്തിയാക്കി 15 ന് മടങ്ങുന്ന സംഘം റിപോര്‍ട്ട് ദില്ലി കേന്ദ്രകാര്യാലയത്തിന് സമര്‍പ്പിക്കും. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങളുടെ സര്‍വീസിന് അനുമതി വൈകാതെ ലഭിക്കുമെന്നാണ് സൂചന. നിലവിലെ ഡിജിസിഎ പരിശോധന റിപോര്‍ട്ടും കൂടി പഠിച്ചതിനു ശേഷമായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss