|    Jun 25 Mon, 2018 1:21 pm

കരിപ്പൂരില്‍ ഒരുകിലോ സ്വര്‍ണം പിടികൂടി

Published : 27th April 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂരില്‍ യാത്രക്കാരന്‍ തിരിച്ചെടുക്കാനെത്തിയ ബാഗില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. വടകര സ്വദേശി അയിനാസില്‍(31)നിന്നാണ് 31.95 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്.
ട്രോളി ബാഗിന്റെ പിടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കഴിഞ്ഞ 14ന് ബഹ്‌റയ്‌നില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
ബാഗേജ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ട്രോളി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ബാഗേജ് ഏറ്റുവാങ്ങാനായി എത്തിയപ്പോഴാണു യാതക്കാരനെ പിടികൂടിയത്. ട്രോളി ബാഗിന്റെ പിടിക്കുള്ളില്‍ അരക്കിലോഗ്രാം വീതമുള്ള സ്വര്‍ണകട്ടിയായിട്ടായിരുന്നു ഒളിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss