|    Jun 23 Fri, 2017 3:34 am
FLASH NEWS

കരിപ്പൂരില്‍ ഒന്നരക്കിലോ സ്വര്‍ണം പിടികൂടി

Published : 8th November 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂരില്‍ ഗൃഹോപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരക്കിലോ സ്വര്‍ണം ഡയറക്ട്‌റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യാ വിമാനത്തില്‍ രാവിലെ 10ന് കരിപ്പൂരിലെത്തിയ കാസര്‍ക്കോട് സ്വദേശി ബഷീര്‍(42)എന്ന യത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് കരിപ്പൂരിലെത്തിയ ഡിആര്‍ഐ സംഘം ബഷീറിനെ കസ്റ്റഡിയിലെടുത്ത് ബാഗേജുകള്‍ പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. ബാഗിലുണ്ടായിരുന്ന ഗ്രഹോപകരണങ്ങള്‍ക്കുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എക്‌സ്‌റേ പരിശോധനയിലടക്കം കണ്ടെത്താന്‍ കഴിയാത്ത വിധം പാക്ക് ചെയ്ത് ഒളിപ്പിച്ചിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 43 ലക്ഷം വില ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക