|    Oct 20 Sat, 2018 8:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂരില്‍ ഇന്ന് വിമാന കമ്പനികളുടെ യോഗം

Published : 8th September 2017 | Posted By: fsq

 

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വിമാന കമ്പനികളുടെ യോഗം ചേരും. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് വിമാന കമ്പനികളുടെ യോഗം വിളിച്ചിരിക്കുന്നത്. കോഡ് “ഇ’യില്‍ പെട്ട ബി 777-200 ഗണത്തിലുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ നേരത്തേ ഡിജിസിഎ അനുമതി നല്‍കിയിരുന്നു. സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി അതോറിറ്റി, വിമാന കമ്പനികള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സി എന്നിവര്‍ സംയുക്തമായി പഠനം നടത്തണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച അതോറിറ്റി കമ്പനികള്‍ക്കെല്ലാം കത്തയച്ചിരുന്നു. ഇന്നത്തെ യോഗത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്കു പുറമേ എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളും പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss