|    Oct 22 Sun, 2017 6:48 am
Home   >  Pravasi  >  Gulf  >  

കരിപ്പൂരിനോട് ഐക്യദാര്‍ഡ്യം

Published : 19th July 2016 | Posted By: sdq

ദുബയ്: കോഴിക്കോട് വിമാനത്താവളത്തിനോടുള്ള അധികാരികളുടെ അവഗണനയിലും നിരുത്തരവാദപരമായ സമീപനത്തിലും മലബാറിലെ പ്രവാസി സമൂഹത്തിനുള്ള പ്രതിഷേധങ്ങളോടപ്പം കൂടെ നില്‍ക്കാന്‍ കൊയിലാണ്ടി എന്‍.ആര്‍.ഐ. ഫോറം തീരുമാനിച്ചു. സുരക്ഷയുടെ പേരില്‍ ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ച കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ നവീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിട്ടും അകാരണമായി നിര്‍ത്തലാക്കിയ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. റിയാസ് ഹൈദര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എം. അബ്ദുല്‍ ഖാദര്‍ റഷീദ് പി.കെ, ഷമീല്‍ പള്ളിക്കര, ഹാരിസ് കോസ്‌മോസ്, ഒ.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. രതീഷ് കുമാര്‍ സ്വാഗതവും ഹാഷിം പുന്നക്കല്‍ നന്ദിയും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക