|    Apr 27 Thu, 2017 6:45 am
FLASH NEWS

‘കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനം’

Published : 21st November 2016 | Posted By: SMR

കൊല്ലം: കോടതികളില്‍ നിന്നു മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ പുറത്താക്കിയിട്ട് നാലുമാസം കഴിഞ്ഞശേഷം വീണ്ടും കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യമര്യാദകളെയും സാമാന്യനീതിയെയും പരിഹസിക്കലാണെന്നു കൊല്ലത്ത് ചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി യോഗം പ്രസ്താവിച്ചു.
കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നത് തടയുന്ന അഭിഭാഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയാണ് ന്യായാധിപര്‍ ചെയ്യുന്നത്. ഇതിനെതിരേ 24ന് കൊച്ചിയില്‍ ട്രേഡ് യൂനിയന്‍, ബഹുജന, മാധ്യമപ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തും. മാധ്യമപ്രവര്‍ത്തനം അസാധ്യമാവുന്ന ഇത്തരം നിയമങ്ങള്‍ ഭരണഘടനയുടെ അന്തസ്സിന് തന്നെ വിരുദ്ധമാണ്. മീഡിയ റൂം തുറക്കുകയും മാധ്യമവിലക്ക് അവസാനിപ്പിക്കുകയും വേണമെന്നും ജനറല്‍ സെക്രട്ടറി സി നാരായണന്‍ അഭിപ്രായപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day