|    Aug 21 Tue, 2018 1:39 am
FLASH NEWS

കരിഞ്ചോല ഉരുള്‍പൊട്ടല്‍: കട്ടിപ്പാറ പുനരധിവാസം ഉറപ്പാക്കാന്‍ കമ്മിറ്റി; 9ന് കേന്ദ്രസംഘം സന്ദര്‍ശിക്കും

Published : 5th August 2018 | Posted By: kasim kzm

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ പുനരധിവാസം ഏകോപിപ്പിക്കുന്നതിനായി ജില്ലാകലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ താമരശ്ശേരിയില്‍ യോഗം ചേര്‍ന്നു. നിലവില്‍ കണ്ടെത്തിയ 69 കുടുംബങ്ങളില്‍ എത്ര പേര്‍ക്ക് പുനരധിവാസം ഏര്‍പെടുത്തേണ്ടതുണ്ടെന്നും ഇതിന്റെ മുന്‍ഗണന ക്രമം തീരുമാനിക്കുന്നതിനും ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഈ കമ്മിറ്റിയില്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ പഞ്ചായത്ത് സെക്രട്ടറി, അസി. എന്‍ജിനീയര്‍ എന്നിവരും കൂടാതെ വിദഗ്ദരായ രണ്ട് ജില്ലാതല ഉദ്യോഗസ്ഥന്‍മാരും അംഗങ്ങളായിരിക്കും.
നിലവില്‍ ഭീഷണിയുള്ള പാറക്കല്ലുകളും മണ്ണും നീക്കം ചെയ്ത് റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിനും വീടുകള്‍ താമസയോഗ്യമാക്കുന്നതിനും ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് നടപടികള്‍ക്ക് വേഗം കൂട്ടും. ഈ മാസം 9ാം തിയതി സ്ഥലം സന്ദര്‍ശിക്കുന്ന കേന്ദ്രസംഘത്തിന് വിശദമായ റിപോര്‍ട്ട് നല്‍കാനും കൂടാതെ കട്ടിപ്പാറ പഞ്ചായത്തില്‍ സ്ഥിരം ഷെല്‍ട്ടര്‍ സ്ഥാപിക്കാനുള്ള ധനസഹായം അനുവദിക്കാന്‍ ആവശ്യപ്പടാനും തീരുമാനിച്ചു.
കട്ടിപ്പാറ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളും താമരശ്ശേരി ചുരം റോഡുമാണ് കേന്ദ്രസംഘം സന്ദര്‍ശിക്കുക. പുനരധിവാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപീകരിച്ച എംഎല്‍എയുടെ നേത്യത്വത്തിലുള്ള കമ്മിറ്റിക്ക് ആവശ്യമായ ജില്ലാതലത്തിലുള്ള സഹായം ജില്ലാകലക്ടര്‍ വാഗ്ദാനം ചെയ്തു.
യോഗത്തില്‍ കാരാട്ട് റസാക്ക് എംഎല്‍എ, തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധിഷ് കല്ലുള്ളതോട്, പഞ്ചായത്ത് സെക്രട്ടറി എം എ റഷീദ്, വില്ലേജ് ഓഫീസര്‍ പി സുരേഷ്—കുമാര്‍, പഞ്ചായത്ത് അസി. എഞ്ചിനീയര്‍ അഖില ഉണ്ണികൃഷ്ണന്‍, കൃഷി ഓഫീസര്‍ മുഹമ്മദ് ഫൈസല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, എംഎല്‍എ ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss