|    May 24 Wed, 2017 4:07 am
FLASH NEWS

കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും എതിരേ കര്‍ശന പരിശോധന

Published : 28th August 2016 | Posted By: SMR

കണ്ണൂര്‍: ഓണക്കാലത്ത് പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില, റേഷന്‍ സാധനങ്ങളുടെ മറിച്ച് വില്‍പന എന്നിവ തടയുന്നതിന് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുളള ഒരു സ്‌ക്വാഡും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലുളള നാല് സ്‌പെഷ്യല്‍ സ്‌ക്വാഡുകളുമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.  വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കാര്യക്ഷമമായി തുടരുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.  ഉത്സവകാലത്തോടനുബന്ധിച്ച് ജില്ല/താലൂക്ക് തലത്തില്‍ പ്രൈസ് മോണിറ്ററിങ്ങ് സെല്ലുകള്‍, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവ ജില്ലാ സപ്ലൈ ഓഫിസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കണം. ജില്ലാ സപ്ലൈ ഓഫിസ്-0497 2700552, താലൂക്ക്  സപ്ലൈ ഓഫിസ്, കണ്ണൂര്‍-0497 2700091,  സപ്ലൈ ഓഫിസ്, തലശ്ശേരി-0490 2343714,  സപ്ലൈ ഓഫിസ് തളിപ്പറമ്പ് – 0460 2203128,  സപ്ലൈ ഓഫിസ്, ഇരിട്ടി – 0490 2494930.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day