|    Aug 21 Mon, 2017 6:34 am
FLASH NEWS

കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച ഇന്ധനം പിടികൂടി

Published : 6th June 2017 | Posted By: fsq

 

പാരിപ്പള്ളി: വേളമാനൂരില്‍ കരിഞ്ചന്തയില്‍ വില്‍പനയ്ക്ക് വച്ചിരുന്ന 25 ലിറ്റര്‍ ഡീസലും പെട്രോളും പാരിപ്പള്ളി പോലിസ് പിടികൂടി. വേളമാനൂര്‍ രാ ജേന്ദ്രവിലാസത്തില്‍ രാ ജേന്ദ്രന്‍പിള്ളയുടെ(60) വ്യ ാപാരസ്ഥാപനത്തി ല്‍ നിന്നാണ് ഒരുലിറ്റര്‍ വീതമുള്ള കുപ്പ ികളില്‍ നിറച്ചിരുന്ന 15 ലിറ്റര്‍ പെട്രോളും 10 ലിറ്റര്‍ ഡീസലും പാരിപ്പള്ളി എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ കൊല്ലം കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക