|    May 26 Fri, 2017 8:34 pm
FLASH NEWS

കരിഞ്ചന്തയില്‍ റെയില്‍വേ ടിക്കറ്റ്; ഉദ്യോഗസ്ഥനെതിരേ വകുപ്പ് തല അന്വേഷണം

Published : 5th August 2016 | Posted By: SMR

കോഴിക്കോട്: കരിഞ്ചന്തയില്‍ റിസര്‍വ്വേഷന്‍ ടിക്കറ്റ് വില്‍പ്പന നടത്തിയതിന് ആര്‍പിഎഫിന്റെ പിടിയിലായ റെയില്‍വെ ഉദ്യോഗസ്ഥനെതിരേ വകുപ്പ്തല അന്വേഷണം.
കോഴിക്കോട് റെയില്‍വെ റിസര്‍വ്വേഷന്‍ സൂപ്പര്‍വൈസര്‍ സിബാലസുബ്രഹ്മണ്യത്തിനെതിരെയാണ് നടപടി. ആര്‍പിഎഫ് എസ്‌ഐ കെ എം നിഷാന്തിന്റെ നേതൃത്വത്തിലുളള സംഘം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാളെയും മിഠായി തെരുവിന് സമീപം കോര്‍ട്ട് റോഡിലുളള ശ്രീ ഗണേഷ് ട്രാവല്‍സ് ഉടമ രാജേഷ്, സ്ഥാപനത്തിലെ ജീവനക്കാരന്‍ രജീഷ് എന്നിവരെയും അറസ്റ്റ് ചെയ്തത്.
രണ്ട് മാസം മുമ്പാണ് ബാലസുബ്രഹ്മണ്യന്‍ കോഴിക്കോട് റിസര്‍വ്വേഷന്‍ ക്ലര്‍ക്കായി എത്തിയത്. ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ക്ക് കോഴിക്കോട് റെയില്‍വെ ഇന്‍സ്‌പെക്ടര്‍ കേസ് സംബന്ധിച്ച വിശദവിവരങ്ങള്‍ അയച്ചുകഴിഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തലാന്വേഷണം നടക്കുന്നത്. സീനിയര്‍ ഡിവിഷണല്‍ കോമേഴ്‌സ്യല്‍ മാനേജര്‍ക്ക് ആര്‍പിഎഫിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. അറസ്റ്റിന് ശേഷം 10,000 രൂപ ബോണ്ടിലും ആള്‍ ജാമ്യത്തിലുമാണ് മൂവരേയും കഴിഞ്ഞ ദിവസം വിട്ടയച്ചത്. അറസ്റ്റിലാകുമ്പോള്‍ ഇവരില്‍ നിന്ന് 33 റിസര്‍വ്വേഷന്‍ ടിക്കറ്രുകളും 45,400 രൂപയുമാണ് കണ്ടെടുത്തത്. മാസങ്ങളായി ആര്‍പിഎഫിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു മൂവരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day