|    Dec 11 Mon, 2017 3:00 pm
FLASH NEWS

കരിങ്ങിച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം നിലച്ചിട്ട് ആറുമാസം; കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നു

Published : 19th October 2016 | Posted By: Abbasali tf

മാള: നിര്‍മാണം പാതിയില്‍ നിലച്ച കരിങ്ങിച്ചിറ റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ പണിത പല ഭാഗങ്ങളിലെയും കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം നശിക്കുന്നു. എംസാന്റും സിമന്റും ഇളകിയ അവസ്ഥയിലാണ്. പാലം നിര്‍മാണത്തിന് ഉപയോഗിച്ച സിമന്റും എംസാന്റും നിലവാരം കുറഞ്ഞതായതിനാലും ആവശ്യമായ അളവില്‍ നിര്‍മാണ വസ്തുക്കള്‍ ഉയോഗിക്കാത്തതിനാലുമാണ്  നിര്‍മാണം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോണ്‍ക്രീറ്റ് അടരാ ന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരത്തിലുള്ള പാലത്തിന്റെ ബാക്കി പണി നടത്തിയാല്‍ തന്നെ പാലം എത്ര കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വ്യാപകമാണ്. നിര്‍മാണോദ്ഘാടനം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തീകരിക്കാത്ത കോണ്‍ട്രാക്ടറുടെ അനാസ്ഥക്കെതിരേയും നിര്‍മാണത്തിലെ അപാകതക്കെതിരേയും നാട്ടുകാര്‍ നിയമ നടപടികൊരുങ്ങുകയാണ്. 2011 ഫെബ്രുവരി 13നാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍ കരിങ്ങാച്ചിറ റഗുലേറ്റര്‍  കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ആദ്യം വേഗത്തില്‍ നടന്ന പാലം പണി പിന്നീട് പതുക്കെയായി ക്രമേണനിലച്ചു. മുന്‍ എംഎല്‍എ ടി എന്‍ പ്രതാപനും പിന്നീട്  യൂത്ത് കോണ്‍ഗ്രസ്സും കരാറുകാരന്റെ നിരുത്തരവാദിത്വത്തില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങിയിരുന്നു. തുടര്‍ന്നാണ് തല്‍ക്കാലം പണി തുടങ്ങുകയും ഏതാനും  ദിവങ്ങള്‍ക്കകം പണി നിര്‍ത്തുകയും ചെയ്യുന്നതാണ്  കരാറുകാരന്റെ രീതി. ഇപ്പോള്‍ പാലം പണി നിലച്ചിട്ട് ആറുമാസത്തിലേറെയായി. പാലത്തിന്റെ വശങ്ങളിലും റോഡിലും കാടുകയറിയിരിക്കുകയാണ്. നൂറുകണക്കിന് ഏക്കറിലെ നെല്‍കൃഷിയെ ഉപ്പുവെള്ള ഭീഷണിയില്‍ നിന്ന് രക്ഷിക്കുന്നതിനും മാള പുത്തന്‍ചിറ റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനുമായിട്ടാണ് ഈ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക