|    Oct 19 Fri, 2018 8:06 am
FLASH NEWS

‘കരിങ്ങാലി’ മധ്യതിരുവിതാംകൂറിലെ പ്രാധാന്യമേറിയ പാടശേഖരം

Published : 11th September 2017 | Posted By: fsq

 

പന്തളം: മധ്യതിരുവിതാകൂറിലെ ഏറ്റവും പ്രാധാന്യമുള്ള പാടശേഖരമാണ് കരിങ്ങാലി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പാടശേഖരവും പന്തളം ബ്ലോക്കിലെ മാവര പുഞ്ചയും കൂടി ചേര്‍ന്നതാണ് കരിങ്ങാലി പദ്ധതി.  പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമണ്‍, പാലമേല്‍, നൂറനാട് എന്നീ പഞ്ചായത്തുകളില്‍പ്പെട്ട 28 പാടശേഖരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞനാംകുളം, ഈയാംകോട്, ചിറമുടി, വാളവത്തിനാല്‍, നെല്ലിക്കല്‍, മേലേമൂപ്പത്തി ഇടയിലേക്കൊല്ല, കിളിവള്ളൂര്‍, മണത്തറ, കണ്ടംചാത്തന്‍, ശാസ്താംപടി, പുതുവാക്കല്‍, വാരുകൊല്ല, വലിയകൊല്ല, ചിറ്റിലപ്പാടം, ആമ്പടകം, കരിയോട്കരയമുട്ടം, പള്ളിമുക്കംതെക്ക്, ചാലുകൊല്ല, നൂറുകോടി, കീഴില്‍തോണ്ട് കണ്ടംകുതിരകെട്ടുംതടം, കരിങ്ങാലി ചാല്‍, വിളയില്‍കടവ്, ചൂരക്കാവിനാല്‍, മാവര, മാവര എ, മാവര സി, നെടുങ്ങോട്ട് ചാല്‍, മാവര എന്നീ പാടശേഖരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. 2500 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കരിങ്ങാലി, മാവര പുഞ്ചകളില്‍ 667 ഏക്കറില്‍ മാത്രമാണ് നിലവില്‍ കൃഷി  ചെയ്യുന്നത്.  അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തരിശുകിടക്കുന്ന പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനും കൃഷി  തുടരുന്ന പാടങ്ങളില്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനുമുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കൃഷി, തദ്ദേശഭരണം, ജലസേചനം വകുപ്പുകള്‍, പിഎംകെഎസ്‌വൈ, ആര്‍കെവി.വൈ, ആര്‍ഐഡിഎഫ് തുടങ്ങിയ ഫണ്ടുകള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss