|    Mar 29 Wed, 2017 6:52 pm
FLASH NEWS

കരിങ്ങാച്ചിറയിലെ പൈതൃക സ്മാരകങ്ങള്‍ തെരുവുനായ്ക്കളുടെ താവളം

Published : 14th October 2016 | Posted By: Abbasali tf

മാള: ചരിത്രമുറങ്ങുന്ന കരിങ്ങാച്ചിറയിലെ പൈതൃക സ്മാരകങ്ങള്‍ തെരുവു നായ്കളുടെ താവളമായി. തിരുവതാംകൂര്‍ രാജഭരണ കാലത്തെ ലോക്കപ്പ് അടക്കമുള്ള പോലിസ് സ്‌റ്റേഷനും അടുക്കളയടക്കമുള്ള ക്വാര്‍ട്ടേഴ്‌സും ജയിലും ഉള്‍പ്പെടുന്ന കെട്ടിടങ്ങളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്. പുരാവസ്തു വകുപ്പും തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണ വിഷയത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാലങ്ങളായി തുടരുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നു. മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്‍ അഞ്ച് വര്‍ഷം കൊണ്ട് നാനൂറിലധികം കോടി രൂപ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിനായി ചെലവഴിച്ചുവെന്ന് പറയുമ്പോഴും ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ സ്മാരകങ്ങള്‍ക്ക് മുന്നിലൂടെയായിരുന്നു വരവും പോക്കുമെങ്കിലും ഇവയൊന്നും തിരിഞ്ഞ് നോക്കാന്‍ ടി എന്‍ പ്രതാപന് ആയില്ലെന്നും വ്യാപക ആക്ഷേപമുണ്ട്.  നൂറ്റാണ്ടുകളുടെ കഥപറയുന്ന ഈ പൈതൃക സ്മാരകങ്ങളുടെ കഴുക്കോലും പട്ടികയുമെല്ലാം ചിതലരിച്ച് ഒടിഞ്ഞ് വീണ അവസ്ഥയിലാണ്. ഓടുകളെല്ലാം ഇളകിവീണ് കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയിലായിട്ടുണ്ട്. തെരുവു  നായ്കളുടെ താവളമായ ഈ കെട്ടിടങ്ങളുടെ കേട് പാടുകള്‍ തീര്‍ത്ത് പൈതൃക സ്മാരകമാക്കി വരും തലമുറകള്‍ക്കായി കാത്ത് വെക്കണമെന്നാണ് പൈതൃക സ്‌നേഹികളുടെ  ആവശ്യം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day