|    Aug 22 Tue, 2017 7:16 am
FLASH NEWS

കരിങ്ങാച്ചിറയിലെ താല്‍ക്കാലിക തടയണ നിര്‍മാണം പുരോഗമിക്കുന്നു

Published : 15th November 2016 | Posted By: SMR

മാള: കരിങ്ങാച്ചിറയിലെ താല്‍ക്കാലിക തടയണയുടെ നിര്‍മാണം പുരോഗമിക്കുന്നു. പുത്തന്‍ചിറ, മാള, വേളൂക്കര  ഗ്രാമപ്പഞ്ചായത്തുകളിലെ നൂറുകണക്കിന് ഹെക്ടര്‍ കൃഷി ഭൂമിയെ ഉപ്പുവെള്ള ഭീഷണിയില്‍ നിന്ന് തടയുന്നതിനും പ്രദേശങ്ങളിലെ കിണറുകളില്‍ ഉപ്പ് വെള്ളം  കലരാതിരിക്കുന്നതിനുമായുള്ള താല്‍ക്കാലിക തടയണയുടെ  നിര്‍മാണമാണ് പുരോഗമിക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ച  റഗുലേറ്റര്‍ കം ബ്രിഡ്ജ് കാലപ്പഴക്കത്താല്‍ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ പലകകള്‍ നിരത്തിയാലും ഉപ്പുവെള്ളം ഇടയില്‍ കൂടി തള്ളി ഇറങ്ങുന്നതിനാലാണ് താല്‍ക്കാലിക തടയണ  നിര്‍മിക്കുന്നത്. ഇതിനായി പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത്  ഓരോ വര്‍ഷവും ഒരു  ലക്ഷത്തില്‍പ്പരം രൂപയാണ്  ചെലവഴിക്കുന്നത്. എന്നിട്ടും  വേനലില്‍ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം തടയണക്ക് മുകളിലൂടെ കയറുന്നതായി പരാതിയുണ്ട്. ഫണ്ട്  അപര്യാപ്തമായതിനാലാണ് തടയണ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ പറയുന്നു. നിര്‍മാണിന് രണ്ട്  ജോലിക്കാര്‍ മാത്രം ഉള്ളതിനാല്‍ പണി പകുതിയേ പൂര്‍ത്തിയായിട്ടുള്ളു. കൂടുതല്‍ പണിക്കാരെ കണ്ടെത്തി പണി എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക