|    Feb 19 Mon, 2018 7:32 am
FLASH NEWS
Home   >  Kerala   >  

കരിങ്കല്‍ ക്വാറിയില്‍ വീണു വീട്ടമ്മ മരിച്ചു

Published : 4th June 2017 | Posted By: mi.ptk

കാസര്‍കോട്:  വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ വീണ് വീട്ടമ്മ മരിച്ചു.നെട്ടണിഗെ മൂടസരി ഗെയിലെ ബോജന്റെ ഭാര്യ ചീം പുളു (40) വാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. വീടിന് സമീപത്തെ  ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് കുടിക്കാന്‍ വെള്ളം എടുക്കുന്നത്. ഇന്ന് രാവിലെ വീടിന് സമീപത്തെ കുട്ടി വെളളമെടുക്കാന്‍ പോയപ്പോഴാണ്  ചീം പുളുവിനെ വെള്ളത്തില്‍ വീണ് കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാര്‍ പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: നാഗേഷ്, സുരക്ഷിത, സഹോദരങ്ങള്‍: ലക്ഷമി, മാച്ച് ലു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss