|    Jul 22 Sun, 2018 2:33 pm
FLASH NEWS
Home   >  Kerala   >  

കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍

Published : 20th September 2017 | Posted By: shadina sdna

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരിക്കെ കെഎസ് യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍ ഐഎഎസ്. ഇതു സംബന്ധിച്ച ആഭ്യന്തര സെക്രട്ടറിക്ക് അദ്ദേഹം കത്തു നല്‍കി. കേസില്‍ ഉള്‍പ്പെട്ട കെ എസ് യു പ്രവര്‍ത്തകര്‍ സാമൂഹിക സേവനത്തിലൂടെ മാതൃക കാണിച്ചെന്നും ഇവരുടെ മാതാപിതാക്കള്‍ കേസ് പിന്‍വലിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് 2012 ഫെബ്രുവരിയിലാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കെഎസ് യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്. ഇവരുടെമേല്‍ ചുമത്തിയ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെട്ട കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും കേശവേന്ദ്ര കുമാര്‍ വഴങ്ങിയിരുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss