|    Oct 22 Mon, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കരിം മൊറാനിയുടെ ജാമ്യഹരജി സുപ്രിംകോടതി തള്ളി

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ ബോളിവുഡ് സിനിമാ നിര്‍മാതാവ് കരിം മൊറാനി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് തെലങ്കാന പോലിസില്‍ കീഴടങ്ങാന്‍ മൊറാനിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍ സി വി ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. മൊറാനിയുടെ ജാമ്യം റദ്ദാക്കിയ സെഷന്‍സ് കോടതി ഉത്തരവ് ഈ മാസം അഞ്ചിനാണ് ഹൈക്കോടതി ശരിവച്ചത്. 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിചാരണ നേരിട്ടിരുന്നുവെന്നും ജയില്‍ വാസമനുഭവിച്ചെന്നുമുള്ള വസ്തുത മൊറാനി മറച്ചുവച്ചെന്നാരോപിച്ചാണ് സെഷന്‍സ് കോടതി മൊറാനിയുടെ ജാമ്യം റദ്ദാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss