|    Nov 24 Fri, 2017 6:22 pm
FLASH NEWS

കരാറുകാര്‍ തമ്മില്‍ തര്‍ക്കം : കൊണ്ടോട്ടി മല്‍സ്യ മൊത്തവിതരണ മാര്‍ക്കറ്റ് അടച്ചു

Published : 13th August 2017 | Posted By: fsq

 

കൊണ്ടോട്ടി: കൊണ്ടോട്ടി മല്‍സ്യ മൊത്തവിതരണ മാര്‍ക്കറ്റ് പുതിയ കരാറുകാരും,പഴയ കരാറുകാരും തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചു. ഇന്നലെ മുതലാണ് മാര്‍ക്കറ്റ് അടച്ചത്. ഇതോടെ  നൂറ് കണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സമീപ കടലോരങ്ങളില്‍ നിന്നുമായി 60 മുതല്‍ 70 വരെ ലോറികളിലാണ് കൊണ്ടോട്ടിയിലേക്ക് ദിനേന മല്‍സ്യം എത്തുന്നത്. ജില്ലയിലെ വലതും ചെറുതുമായ മാര്‍ക്കറ്റുകളിലേക്കും,വയനാട്,കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍,ഗൂഡല്ലൂര്‍ എന്നിവടങ്ങളിലേക്കെല്ലാം കൊണ്ടോട്ടി മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നാണ് മല്‍സ്യം കൊണ്ടു പോകുന്നത്.കേരളത്തിന് പുറമെ തമഴ്‌നാട്,ആന്ധ്ര,കര്‍ണാടക എന്നിവടങ്ങളില്‍ നിന്നടക്കം മാര്‍ക്കറ്റിലേക്കുളള മല്‍സ്യ വരവും ഇതോടെ മുടങ്ങി.    കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയുടെ സ്ഥലവും,സ്വകാര്യ വ്യക്തികളുടെ  സ്ഥലവും പ്രയോജനപ്പെടുത്തിയാണ് മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ മാലിന്യ സംസ്‌കരണ സംവിധാനമടക്കം സ്വകാര്യ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. മാര്‍ക്കറ്റ് പുതുതായി 13.25 ലക്ഷം രൂപക്ക് പുതിയ ആളുകളാണ് ലേലത്തില്‍ വിളിച്ചത്. ഇതോടെയാണ് പഴയ കരാറുകാര്‍,പുതിയവരുമായി സഹകരിക്കാന്‍ തയ്യാറുമായില്ല.തങ്ങളുടെ മാലിന്യ സംസ്‌കരണ സംവിധാനം പ്രയോജനപ്പെടുത്താതെ പുതിയവ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരന്നു. മാര്‍ക്കറ്റ് നടത്താന്‍ കഴിയാതെ വന്നതോടെ പുതിയ കരാറുകാര്‍ കോടതിയെ സമീപിച്ചു. മാര്‍ക്കറ്റ് നടത്തിപ്പിന് പോസീസ് സുരക്ഷ ഒരുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.   വെളളിയാഴ്ച പോലീസ് സുരക്ഷയില്‍ പുതിയ കരാറുകാര്‍ മല്‍സ്യമിറക്കിയെങ്കിലും ശനിയാഴ്ച പഴയ കരാറുകാരുടെ വാഹനങ്ങളും തൊഴിലാളികളും എത്താതായതോടെ മാര്‍ക്കറ്റ് അടക്കുകയായിരുന്നു. ഈ മാസം 16ന് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാനുളള നടപടികളുമായി കൊണ്ടോട്ടി പോലീസും രംഗത്തുണ്ടാകും.എന്നാല്‍ നഗരസഭയില്‍ ഇതു സംബന്ധിച്ച് പരാതികള്‍ എത്തിയിട്ടില്ലെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക