|    Sep 25 Mon, 2017 8:51 pm
FLASH NEWS

കരാറുകാരുടെ കുടിശ്ശിക സമയബന്ധിതമായി തീര്‍ക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി

Published : 28th August 2016 | Posted By: SMR

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കരാറുകാര്‍ക്ക് കിട്ടാനുള്ള കുടിശ്ശിക സമയബന്ധിതമായി നല്‍കാന്‍ നടപടി എടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ഓള്‍ കേരള ഗവ.കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരാറുകാര്‍ നിശ്ചിത സമയത്ത് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിലും ജാഗ്രത കാണിക്കണം. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ ഉദ്ഘാടന ദിവസം തന്നെ ചോര്‍ച്ചയുണ്ടായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ തികഞ്ഞ ഉത്തരവാദിത്തം കരാറുകാര്‍ക്കുണ്ടായിരിക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയായിരുന്നു. അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് കെ സി ജോണ്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ മൊയ്തീന്‍കുട്ടി ഹാജി, എം ശ്രീകണ്ഠന്‍ നായര്‍, കെ എം അക്ബര്‍, സണ്ണി  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക