|    May 26 Fri, 2017 10:37 pm
FLASH NEWS

കരാറുകാരന്‍ പിന്‍വാങ്ങി; ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ആറുദിവസം പട്ടിണി

Published : 23rd September 2016 | Posted By: SMR

യവത്മാള്‍: മഹാരാഷ്ട്രയിലെ ഉമര്‍സര പട്ടണത്തിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥികള്‍ ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടിയത് ആറുദിവസം. ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യേണ്ട സ്വകാര്യ കരാറുകാരന്‍ കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പിന്‍മാറിയതാണ് ഭക്ഷണം മുടങ്ങാനിടയാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഭക്ഷണം മുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തതോടെ ബുധനാഴ്ച രാത്രിമുതല്‍ താല്‍ക്കാലിക സംവിധാനത്തില്‍ ഭക്ഷണം നല്‍കിത്തുടങ്ങി. ഹോസ്റ്റല്‍ വാര്‍ഡനെ സ്ഥലം മാറ്റിയതായി ട്രൈബല്‍ പ്രൊജക്ട് ഡയറക്ടര്‍ ദീപ് കുമാര്‍ മീണ പറഞ്ഞു.
അവശ്യസാധനങ്ങള്‍ എത്തിക്കാത്തതിനാല്‍ ഭക്ഷണവിതരണം തടസ്സപ്പെട്ടതായി നേരത്തേ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day