|    Jan 16 Mon, 2017 6:44 pm

കരാറുകാരന്റെ അനാസ്ഥ; മേല്‍ക്കൂരയില്ലാതെ സ്‌കൂള്‍ തുറന്നു

Published : 3rd June 2016 | Posted By: SMR

ആനക്കര: സ്‌കൂള്‍ അവധിയില്‍ ചെയ്തു തീര്‍ക്കേണ്ട പണി കരാറുകാരന്റെ പിടിപ്പു കേടുമൂലം വൈകിയത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ജില്ലാപഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപ ചെലവിലാണ് ഓട് നിര്‍മിത മേല്‍കൂര പൊളിച്ച് അറ്റകുറ്റപണി നടത്തേണ്ടത്.
എന്നാല്‍ സ്‌കൂള്‍അവധികാലത്ത് ചെയ്തു തീര്‍ക്കാനായിരുന്നു കരാറുകാരനെ പ്രവൃത്തി ഏല്‍പിച്ചത്. നിരവധി കാരണം നിരത്തി ഇതു നീണ്ടു പോയതോടെ സ്‌കൂള്‍ തുറന്ന ആദ്യദിനത്തില്‍ തന്നെ മഴയില്‍ മേല്‍ക്കൂര പൊളിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിക്കേണ്ട നിരവധി ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ അധ്യാപകരും വിദ്യാര്‍ഥികളും ദുരിതത്തിലാവുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക