|    Dec 15 Fri, 2017 3:55 pm
FLASH NEWS

കരാറുകാരനെ 10 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

Published : 8th December 2017 | Posted By: kasim kzm

ചെര്‍ക്കള: കരാറുകാരനെ 10  ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കാറില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 27ന് രാത്രി ഏഴിന് ഗോവയിലെ പൊര്‍വോറിമിലെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തി നടന്നുപോകുന്നതിനിടയില്‍ ചെര്‍ക്കള സ്വദേശിയായ കരാറുകാരന്‍ സി എച്ച് അബ്ദുല്ല(57)യെയാണ് നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ഇയാള്‍ ബഹളംവച്ചതിനെ തുടര്‍ന്ന് പ്രതികള്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ പിടിവലിക്കിടയില്‍ നിലത്തി വീണ് കൈയെല്ല് ഒടിഞ്ഞ ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇതിന് ശേഷം ഫോണില്‍ വിളിച്ച് പത്ത് ലക്ഷം രൂപ തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗോവ പോലിസില്‍ അബ്ദുല്ല പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പൊവ്വല്‍ സ്വദേശികളായ സഹീര്‍ അഞ്ചു എന്ന അനസ്(23), പി എദില്‍ഷാന്‍ എന്ന ദില്‍ഷു(22) എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിന് പിന്നിലുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ ഗോവ പോലിസ് കേരള പോലിസിന്റെ സഹായം തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക