|    Nov 14 Wed, 2018 1:36 am
FLASH NEWS

കരാറുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

Published : 2nd August 2018 | Posted By: kasim kzm

മുള്ളേരിയ: യുവ കരാറുകാരനെ കാറില്‍ തട്ടികൊണ്ടു പോയി 19,000 രൂപ അപഹരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നരമ്പാടിയിലെ മുഹമ്മദ് സഫ്‌വാ(31)നെയാണ് ആദൂര്‍ പോലിസ് അറസ്റ്റ്‌ചെയ്തത്. കരാറുകാരന്‍ പാലകുന്നിലെ യുനൂസിനെ അക്രമിച്ച് പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ആലൂരിലെ ഒരു സുഹൃത്തിന് നല്‍കാന്‍ പണവുമായി ബോവിക്കാനത്ത് എത്തിയപ്പോഴാണ് കാറിലും സ്‌കൂട്ടറിലുമായി എത്തിയ ആറംഗ സംഘം യുനൂസിനെ ബാലമായി പിടിച്ച് കാറില്‍ കയറ്റികൊണ്ടുപോയത്. പിന്നിട് പണം കൈക്കലാക്കിയ ശേഷം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. യുനൂസ് പണം നല്‍കാനുണ്ടായിരുന്ന സുഹൃത്തിന്റെ ബന്ധുവാണ് അറസ്റ്റിലായ സഫ്‌വാന്‍. മറ്റു പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss