|    Jul 19 Thu, 2018 5:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കരാര്‍ പുതുക്കിയില്ല; റിനോ ആന്റോ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് സൂചന

Published : 19th March 2018 | Posted By: kasim kzm

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര താരം റിനോ ആന്റോ ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി സൂചന. നിലവില്‍ സൂപ്പര്‍ കപ്പ് വരെയാണ് റിനോയ്ക്ക് ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്. എന്നാല്‍, കരാര്‍ അവസാനിക്കാറായിട്ടും പുതുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ക്ലബ്ബ് മാനേജ്‌മെന്റ് തയ്യാറാകാത്തതാണ് റിനോയെ ബ്ലാസ്റ്റേഴ്‌സ് വിടാന്‍ പ്രേരിപ്പിക്കുന്നത്.
നേരത്തേ ഐ ലീഗില്‍ ബംഗളൂരു എഫ്‌സി താരമായിരുന്ന റിനോ ബ്ലാസ്റ്റേഴ്‌സ് വിട്ട് ബംഗളൂരുവിലേക്കു തന്നെ ചുവടുമാറ്റാനാണ് ലക്ഷ്യമിടുന്നത്. ഐ ലീഗിന്റെ ഭാഗമായി നാലു വര്‍ഷത്തോളം റിനോ ബംഗളൂരു എഫ്‌സിക്കു വേണ്ടി കളിച്ചിട്ടുണ്ട്. റിനോയുടെ കാര്യത്തില്‍ ബംഗളൂരുവിനും താല്‍പര്യമുണ്ടെന്നിരിക്കെ താരം മഞ്ഞക്കുപ്പായം ഉപേക്ഷിക്കുമെന്ന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന സൂപ്പര്‍ കപ്പിലും റിനോ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളത്തിലിറങ്ങും.
ഇക്കഴിഞ്ഞ സീസണില്‍ ഡ്രാഫ്റ്റിലൂടെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ആദ്യ താരമായിരുന്നു റിനോ. ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും പരിക്കു മൂലം പകുതിയിലേറെ മല്‍സരങ്ങള്‍ നഷ്ടമായി. ഇനിയും പരിക്കിന്റെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് റിനോയെ വിട്ടുകളയാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ക്ലബ്ബിന്റെയോ റിനോയുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
റിനോയ്ക്കു പുറമേ ടീമിലെ സൂപ്പര്‍ താരം വിനീതും ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ക്ലബ്ബുമായി നിലവില്‍ ഒരു വര്‍ഷം കൂടി കരാര്‍ നിലനില്‍ക്കെ എടികെയും ജംഷഡ്പൂരും വിനീതിനെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss