കരസേനയില്‍ ലൈംഗികപീഡനാരോപണം; കമാന്‍ഡിങ് ഓഫിസര്‍ക്കെതിരേ പരാതി
Published : 20th November 2015 | Posted By: SMR
അല്‍വാര്‍/ന്യൂഡല്‍ഹി: കരസേനാ ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ റിപബ്ലിക്ദിന ചടങഅങുകളിലെ നാരിശക്തി പരേഡില്‍ പങ്കാളിയായിരുന്ന ഉദ്യോഗസ്ഥയാണ് മുന്‍ കമാന്‍ഡിങ് ഓഫിസര്‍ക്കെതിരേ പരാതി നല്‍കിയത്.
ഉദ്യോഗസ്ഥയുടെ പരാതിയില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ധാര്‍മികമായ മൂല്യങ്ങള്‍ക്കാണ് കരസേന വലിയ വിലകല്‍പ്പിക്കുന്നതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനിഷ് ഓജ പറഞ്ഞു.
അല്‍വാര്‍ സൈനികകേന്ദ്രത്തിലെ സിഗ്നല്‍ വിഭാഗത്തിലുള്ള 26കാരിയായ ക്യാപ്റ്റനാണ് രണ്ടുമാസം മുമ്പ് പരാതി നല്‍കിയത്. പരാതിയില്‍ ജോലിസ്ഥലത്തെ ലൈംഗികാതിക്രമം അന്വേഷിക്കുന്ന സമിതി കമാന്‍ഡിങ് ഓഫിസര്‍ക്കെതിരേ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പരാതി അന്വേഷിച്ചുവരുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു. കമാന്‍ഡിങ് ഓഫിസര്‍ക്കെതിരേ ശക്തമായ നടപടിയാവശ്യപ്പെട്ട് ഉദ്യോഗസ്ഥയുടെ പിതാവ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കത്തയച്ചിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.