|    Jul 22 Sat, 2017 10:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കരള്‍ മാറ്റിവയ്ക്കല്‍; അണുബാധയ്ക്ക് സാധ്യതയെന്ന് ഡോക്ടര്‍മാര്‍

Published : 26th May 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ആള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പെരുമാതുറ സ്വദേശി ബഷീര്‍ (60) ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലേയും കിംസ് ആശുപത്രിയിലേയും അനസ്തീഷ്യ വിഭാഗം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ബഷീര്‍.
പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ നല്‍കേണ്ടതിനാലും കരള്‍ രോഗത്തിന്റെ സ്വഭാവവും കാരണം ഇത്തരം രോഗികള്‍ക്ക് അണുബാധയുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇക്കാരണത്താല്‍ പ്രത്യേക മെഡിക്കല്‍ സംഘം രോഗിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇന്ന് ലഭ്യമായ ഏറ്റവും വീര്യമുള്ള ആന്റിബയോട്ടിക്കുകള്‍ കൂടി നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി.
വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാനായി സിആര്‍ആര്‍ടി ഉപയോഗിച്ചു വരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക