|    Jan 17 Tue, 2017 12:51 am
FLASH NEWS

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നുലക്ഷം വീതം ധനസഹായം

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: എറണാകുളം നോര്‍ത്ത് പറവൂര്‍ നന്ത്യാട്ടുകുന്നം ചിറയ്ക്കല്‍ വീട്ടില്‍ സന്തോഷിന്റെ കരള്‍ മാറ്റിവയ്ക്ക ല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ  അനുവദിക്കുമെന്ന്  മന്ത്രിസഭായോഗം. ആലപ്പുഴ മണ്ണഞ്ചേരി ചേന്നനാട്ട് വെളി വീട്ടില്‍ കലേഷ്, കോഴിക്കോട് വടകര വൈക്കിലാശ്ശേരി പടിഞ്ഞാറെ കോമപ്പന്‍ കണ്ടിയില്‍ ശശി, ആലപ്പുഴ ചേര്‍ത്തല നമ്പിശ്ശേരി വീട്ടില്‍ അജയന്റെ മകള്‍ ആദ്യ, എറണാകുളം പിറവം മയിലാടി മലയില്‍ സന്തോഷിന്റെ ഭാര്യ രമ്യ എന്നിവരുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നുലക്ഷം രൂപ വീതം അനുവദിച്ചു. അക്യൂട്ട് മൈലോമിഡ് ലുക്കീമിയ ബാധിച്ച് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ തളിപ്പറമ്പ് മലപ്പട്ടം കാര്യാടത്ത് അഞ്ജു ഗംഗാധരന്റെ ചികില്‍സാ ചെലവിലേക്ക് മൂന്നുലക്ഷം രൂപ നല്‍കും. അപകടത്തെത്തുടര്‍ന്ന് നട്ടെല്ലിന് ക്ഷതമേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആലപ്പുഴ മാവേലിക്കര കണ്ണമംഗലം വടക്ക് അശ്വതി വീട്ടില്‍ ലേഖ എം നമ്പൂതിരിയുടെ ചികില്‍സാ ചെലവിലേക്ക് മൂന്നുലക്ഷം രൂപ അനുവദിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആലപ്പുഴ അമ്പലപ്പുഴ വടക്ക് പുതുവല്‍ വീട്ടില്‍ ഷിബുവിന്റെ മകന്‍ സായി കൃഷ്ണയുടെ ചികില്‍സാ ചെലവിലേക്കായി ഒരുലക്ഷവും വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് കൊളത്തറ എടോടിപ്പറമ്പ് വാരാടന്‍ ഹൗസില്‍ നൂജ നഷ്‌റ (അഞ്ചര വയസ്സ്) യുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപയും നല്‍കും. വഞ്ചിമറിഞ്ഞ് മരിച്ച തൃശ്ശൂര്‍ അഴീക്കോട് പുത്തന്‍പള്ളി അഞ്ചരശ്ശേരി പത്മനാഭന്‍, അഴീക്കോട് പുത്തന്‍പള്ളി ബീച്ച് പണ്ടാലപ്പറമ്പില്‍ ജലീല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കും.
കുളത്തില്‍ വീണ് മരിച്ച ആലപ്പുഴ ചേര്‍ത്തല പെരുമ്പളം കെയ്കാട്ട് രാജേഷിന്റെ മക്കളായ സൂര്യന്‍ (6), സൂരജ് (4) എന്നിവരുടെ കുടുംബത്തിന് ആറുലക്ഷം രൂപ അനുവദിച്ചു. പ്രമുഖ കലാകാരനും സിനിമ-നാടക-ഹാസ്യ നടനായിരുന്ന അന്തരിച്ച വെള്ളൂര്‍ പി രാഘവന്റെ കുടുംബത്തിന് ഭവനനിര്‍മാണത്തിനായി ഒന്നര ലക്ഷം രൂപ നല്‍കും. വാഹനാപകടത്തില്‍ മരിച്ച മലപ്പുറം ഇരിമ്പിളിയം ചുഴലിപ്പുറത്ത് ഹൗസില്‍ മുഹമ്മദ് നംഷാദ്, വളാഞ്ചേരി കരിയങ്ങാട്ട് കാവില്‍ ഹൗസില്‍ കെ കെ റന്‍ഷീദ്, വളാഞ്ചേരി മുളയ്ക്കല്‍ ഹൗസില്‍ എം മുഹമ്മദ് ഫാസില്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം നല്‍കും.
ബൈക്കില്‍ യാത്ര ചെയ്യവെ പള്ളുരുത്തി മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ എറണാകുളം പള്ളുരുത്തി കരീത്തറ വീട്ടില്‍ മിഥുന്റെ ചികില്‍സാ ചെലവിലേക്കായി മൂന്നുലക്ഷം രൂപ അനുവദിച്ചു. മല്‍സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ ആലപ്പുഴ ഓമനപ്പുഴ പുത്തന്‍പറമ്പില്‍ ആന്റണിയുടെ കുടുബത്തിന് രണ്ടുലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക