|    May 22 Mon, 2017 11:04 pm
FLASH NEWS

കരയുന്ന കുഞ്ഞിനെ പുറത്താക്കി ട്രംപ്

Published : 4th August 2016 | Posted By: SMR

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള പുതിയ വിവാദം തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ കരഞ്ഞു ബഹളംവച്ച കൈക്കുഞ്ഞിനെക്കുറിച്ച്. വിര്‍ജിനിയയിലെ റാലിയില്‍ സംസാരിക്കവെയാണ് കുട്ടിയുടെ കരച്ചില്‍ ട്രംപിന്റെ പ്രസംഗത്തിനു തടസ്സമായത്. തുടക്കത്തില്‍ കുട്ടിയുടെ കരച്ചിലിനോട് അനുഭാവപൂര്‍ണമായ നിലപാടെടുത്ത ട്രംപ് അവസാനം കുട്ടിയെയും കൊണ്ട് പുറത്തുപോവാന്‍ ആവശ്യപ്പെടുകയായിരുന്നു.
കുഞ്ഞ് കരഞ്ഞു ബഹളം വച്ചതിനെത്തുടര്‍ന്ന് കാണികള്‍ ചിരിക്കാനാരംഭിച്ചപ്പോള്‍ ട്രംപ് ആദ്യം പ്രതികരിച്ചത് സാരമില്ല ഞാന്‍ കുട്ടികളെ സ്‌നേഹിക്കുന്നു എന്നായിരുന്നു. ആ കുട്ടി കരയുന്നത് ഞാന്‍ കേള്‍ക്കുന്നു, ഞാന്‍ ഇഷ്ടപ്പെടുന്നു ആ കുട്ടിയെ, എന്തു ഭംഗിയുള്ള കുട്ടി, നല്ല ആരോഗ്യവാനായ കുട്ടി, അതാണ് നമുക്കുവേണ്ടത്- അങ്ങനെ തുടര്‍ന്നു ട്രംപിന്റെ പ്രതികരണങ്ങള്‍. കുട്ടിയുടെ മാതാവിനോട് പരിഭ്രമിക്കേണ്ടെന്നും ട്രംപ് പറഞ്ഞു.
തുടര്‍ന്ന്, ചൈനയെക്കുറിച്ചും ഡോളറിന്റെ മൂല്യത്തെക്കുറിച്ചും ട്രംപ് സംസാരിക്കാനാരംഭിച്ചു. അപ്പോഴും കുഞ്ഞ് കരച്ചില്‍ തുടര്‍ന്നു. അതോടെ നേരത്തേ പറഞ്ഞ അഭിപ്രായങ്ങളെല്ലാം കാറ്റില്‍ പറത്തി കുട്ടിയെയും കൊണ്ട് പുറത്തിറങ്ങണമെന്ന് ട്രംപ് കുഞ്ഞിന്റെ മാതാവിനോടാവശ്യപ്പെട്ടു. ഞാന്‍ നേരത്തേ തമാശ പറഞ്ഞതായിരുന്നുവെന്നും നിങ്ങള്‍  കുട്ടിയെയും കൊണ്ട് പുറത്തിറങ്ങണമെന്നും ട്രംപ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day