|    May 24 Wed, 2017 11:25 pm
FLASH NEWS

കരമന-കളിയിക്കാവിള രണ്ടാംഘട്ട ദേശീയപാത വികസനം ഈ വര്‍ഷമില്ല

Published : 2nd October 2016 | Posted By: SMR

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട വികസനം ഈ വര്‍ഷമില്ല. നഷ്ടപരിഹാര തുക വിതരണം വൈകുന്നതാണ് വികസന പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്.
പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള രണ്ടാംഘട്ട വികസനത്തിന്റെ നഷ്ടപരിഹാരത്തിന് 330 കോടി ആവശ്യമെന്നിരിക്കെ ഇതുവരെ വിതരണം ചെയ്തത് 50 കോടിമാത്രമാണ്. ഇതോടെ സര്‍ക്കാരിന് ഭൂമിവിട്ട് നല്‍കിയവര്‍ ആശങ്കയിലായി. 4.5 കിലോമീറ്റര്‍ നീളമുള്ള രണ്ട ാംഘട്ടവികസനത്തില്‍ പ്രാവച്ചെമ്പലത്തുനിന്നും പള്ളിച്ചല്‍ പാലം വരെയുള്ള അരക്കിലോ മീറ്ററില്‍ മാത്രമാണ് നഷ്ടപരിഹാര തുക വിതരണം ചെയ്യാനായത്. രണ്ടാംഘട്ട വികസനത്തിന് സര്‍ക്കാര്‍ 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ല.
റവന്യുവകുപ്പില്‍ നിന്ന് കലക്ടറേറ്റ് ട്രഷറിയിലേക്ക് പണം എത്തിയാല്‍ മാത്രമെ സ്ഥലം വിട്ട് നല്‍കിയവര്‍ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്യാന്‍ കഴിയു. സര്‍ക്കാര്‍ രണ്ടാം ഘട്ട വികസനത്തിന് ഒന്നും ചെയ്യുന്നില്ലെന്നാണ് സ്ഥലം വിട്ട് നല്‍കിയവര്‍ പരാതിപ്പെടുന്നു. ദേശീയപാത വികസനത്തിനായി കലക്ട്രേറ്റില്‍ ഒരുസ്‌പെഷ്യല്‍ ഓഫീസര്‍ ഇല്ലാത്തതും പരാതി പരിഹാരം വൈകുന്നുണ്ട്. പാതവികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കലക്ടറേറ്റിലെ പതിനൊന്ന്  ഉദ്യോഗസ്ഥരെ അടുത്തിടെ സ്ഥലം മാറ്റിയതും നടപടിക്രമങ്ങള്‍ വൈകാന്‍ കാരണമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day