|    Jan 18 Wed, 2017 9:47 pm
FLASH NEWS

കരമന- കളിയിക്കാവിള ദേശീയപാത; രണ്ടാംഘട്ട വികസനത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കും

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: കരമന- കളിയിക്കാവിള റോഡ് രണ്ടാംഘട്ട വികസനത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ഥലമേറ്റെടുക്ക ല്‍ നടപടികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാവച്ചമ്പലം-വഴിമുക്ക് ഭാഗത്തെ പ്രവൃത്തികള്‍ക്കായി 100 കോടി രൂപ അനുവദിക്കുകയും 200 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാംഘട്ട വികസനം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ സ്‌പെഷല്‍ ടീമിനെ നിയോഗിച്ചു.
പ്രാവച്ചമ്പലം- ബാലരാമപുരം ഭാഗത്തെ കരാര്‍ നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി ഒരുമാസത്തിനുള്ളില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുംവിധം നടപടികള്‍ പുരോഗമിക്കുകയാണ്.
ഇരുവശവുമുള്ള മരങ്ങളുടെ നമ്പരിടല്‍ പൂര്‍ത്തിയായി. കെട്ടിടങ്ങളുടെയും മറ്റും ലേല നടപടികള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയാലുടന്‍ തുടര്‍പ്രവൃത്തികള്‍ തുടങ്ങും. ബാലരാമപുരം- വഴിമുക്ക് ഭാഗത്തെ ഭൂമിവില സംസ്ഥാനതല ഉന്നതാധികാരസമിതി അംഗീകരിച്ചു നല്‍കുന്ന മുറയ്ക്ക് ആ ഭാഗത്തെ സ്ഥലവും ഏറ്റെടുക്കും. മേഖലയിലുള്ള ജനങ്ങളുടെ എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ ആവശ്യമായ ചര്‍ച്ചകളും മറ്റും നടത്തിവരികയാണ്. ബന്ധപ്പെട്ട സ്ഥലവാസികളും വ്യാപാരികളും വേണ്ട മുന്നൊരുക്കങ്ങളെടുക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക