|    Aug 19 Sat, 2017 11:06 am
FLASH NEWS

കരമന-കളിയിക്കാവിള ദേശീയ പാതയില്‍ മാലിന്യനിക്ഷേപം

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാതയില്‍ റോഡില്‍ ഇറച്ചി മാലിന്യം നിറയുന്നു. നഗരത്തിലെ കശാപ്പുശാലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്കെന്ന് പറഞ്ഞ് ശേഖരിച്ച് കൊണ്ടുപോവുന്ന ഇറച്ചിമാലിന്യമാണ് ഇത്തരത്തില്‍ റോഡരികില്‍ തള്ളുന്നത്. ഇറച്ചിവെട്ടുന്ന സ്ഥലങ്ങള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളിലുള്ള മാലിന്യം നീക്കാന്‍ ക്വട്ടേഷന്‍ എടുത്തിട്ടുള്ള ചിലര്‍ എളുപ്പമാര്‍ഗത്തിന് റോഡ് വക്കിലാണ് മാലിന്യം തള്ളുന്നത്. ഇത് പതിവായതോടെ ഈ ഭാഗങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. കരമന-കളിയിക്കാവിള ദേശീയ പാതയില്‍ മാത്രമല്ല, ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന കഴക്കൂട്ടം കോവളം ബൈപാസിലും മാലിന്യം തള്ളുന്നുണ്ട്. ഉച്ചയോടെ മാലിന്യം ശേഖരിക്കുമെങ്കിലും വാഹനങ്ങള്‍ അര്‍ധരാത്രി കഴിയുമ്പോഴാണ് പുറപ്പെടുക. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും പെട്ടെന്നാവും മാലിന്യച്ചാക്ക് റോഡിലേക്കു പതിക്കുക. റോഡിലേക്കു മാത്രമല്ല ആറുകളിലും തോടുകളിലുമെല്ലാം മാലിന്യം തള്ളുന്നത് പതിവാണ്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ പിടികൂടി പിഴ ഈടാക്കാന്‍ നിയമം ഉണ്ട്. പക്ഷേ, നഗരസഭയിലെ ഹെല്‍ത്ത് സ്‌ക്വാഡ് ഈ നിയമം കൃത്യമായി നടപ്പാക്കുന്നില്ല.പരിശോധനകള്‍ ഒരു ചടങ്ങുപോലെ പകല്‍ മാത്രമാണ് നടക്കുന്നത്. റോഡരികില്‍ താമസിക്കുന്നവര്‍ ദിവസവും രാവിലെ കാണുന്നത് റോഡ് വശത്ത് തള്ളിയിരിക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന ചാക്കുകളാണ്. ഇറച്ചി മാലിന്യം ചാക്കില്‍ കെട്ടി റോഡില്‍ തള്ളുമ്പോള്‍ വാഹനങ്ങള്‍ കയറിയിറങ്ങി അത് ചിന്നിച്ചിതറി വൃത്തികേടാവുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക