|    Dec 14 Thu, 2017 1:49 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കരബാവോ കപ്പ് : ക്വാര്‍ട്ടര്‍ കടന്ന് ചെല്‍സി; ടോട്ടനത്തിന് തോല്‍

Published : 27th October 2017 | Posted By: fsq

 

വിലണ്ടന്‍: ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ പരസ്പരം പോരടിക്കുന്ന കരബാവോ കപ്പ് ടൂര്‍ണമെന്റില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ചെല്‍സി സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ എവര്‍ട്ടനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്ലൂസ് സെമി ബെര്‍ത്തിലെത്തിയത്. മറ്റൊരു മല്‍സരത്തില്‍ ശക്തരായ ടോട്ടനം ഹോസ്പര്‍സ് വെസ്റ്റ്ഹാമിനോട് 2-3ന് അടിയറവ് പറഞ്ഞു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ 26ാം മിനിറ്റില്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ അന്റോണിയോ റുഡിഗറിലൂടെ ചെല്‍സി മുന്നിലെത്തിയപ്പോള്‍ പിന്നീട് കളിയിലുടനീളം കനത്ത ഗോള്‍ വരള്‍ച്ച നേരിട്ടു. വിജയം ഉറപ്പിച്ചെങ്കിലും ഗോള്‍ പട്ടിക ഉയര്‍ത്താനുള്ള ചെല്‍സിയുടെ ശ്രമഫലമായി 90+3ാം മിനിറ്റില്‍ വില്യന്‍ എവര്‍ട്ടന്‍ വലകുലുക്കി. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ കാല്‍വെര്‍ട്ട് ലെവിനിലൂടെ എവര്‍ട്ടന്‍ ആശ്വാസഗോള്‍ കണ്ടെത്തിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. 6, 37 മിനിറ്റുകളിലായി സിസ്സോകോ, ഡെലി അലി എന്നിവരിലൂടെ ആധിപത്യം സ്വന്തമാക്കിയ ടോട്ടനത്തിന് രണ്ടാം പകുതിയിലാണ് തിരിച്ചടി നേരിട്ടത്. ആദ്യപകുതിയില്‍ ഗോളില്ലാതെ മടങ്ങിയ വെസ്റ്റ്ഹാം കരുത്തരായി തിരിച്ചെത്തിയപ്പോള്‍ ആന്‍ഡ്രൂ അയെയും(55, 60) ആന്‍ഗെലോ ഒഗ്‌ബോന്നയും (70) ചേര്‍ന്ന് വെസ്റ്റ്ഹാമിന് ഒരു ഗോള്‍ ലീഡ് സമ്മാനിച്ചു. നിര്‍ഭാഗ്യം പിടികൂടിയ ടോട്ടനം രണ്ടാംപകുതി ഒരു ഗോള്‍ പോലും കണ്ടെത്താനാവാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ പുറത്തായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക