|    Jul 22 Sun, 2018 3:02 am
FLASH NEWS

കരനെല്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി

Published : 27th September 2017 | Posted By: fsq

 

പൂച്ചാക്കല്‍:പാണാവള്ളി എംഎഎംഎല്‍പി സ്‌ക്കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ ഇറക്കിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ്  മൃഗ- വനം മന്ത്രി കെ രാജു നിര്‍വഹിച്ചു. സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ അഡ്വ.എഎം ആരിഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.സ്‌ക്കൂള്‍ മാനേജര്‍ ഫാ.നിക്കോവൂസ് പുന്നയ്ക്കല്‍ സംസാരിച്ചു. പഠനത്തോടൊപ്പം കൃഷിയും എന്ന പദ്ധതിയിലൂടെയാണ് സ്‌കൂള്‍ മുന്നോട്ട് പോവുന്നത്. സ്‌കൂള്‍ തല പച്ചക്കറി കൃഷിയില്‍ ജില്ലയില്‍ മികച്ച സ്‌ക്കൂളിനുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷം പാണാവള്ളി എംഎഎംഎല്‍ പി സ്‌ക്കൂളിന് ലഭിച്ചിരുന്നു.ഒരു മുറം പച്ചക്കറിയിലും മികവ് പുലര്‍ത്തിയിരുന്നു. പാണാവള്ളി കൃഷി ഭവനില്‍ നിന്നു സൗജന്യമായി ലഭിച്ച ഉമ ഇനത്തില്‍പ്പെട്ട വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്.ജില്ലാ പഞ്ചായത്ത് മെംബര്‍ പിഎം പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ് മുഖ്യ പ്രഭാഷണം നടത്തി. രാജേഷ് വിവേകാനന്ദ, സിന്ധു ബീവീ, രാഗിണി രമണന്‍, നീതു രഞ്ജിത്ത്, കൃഷി ഓഫിസര്‍മാരായ പ്രോംകുമാര്‍, ലീലാകൃഷ്ണന്‍, സിന്ധു, ബിന്ദു, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ഐശ്വര്യ, പിറ്റിഎ പ്രസിഡന്റ് സുനില്‍, മജീദ് സംസാരിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ സജീത,ലിസ്സി ടീച്ചര്‍, ധന്യ  നേതൃത്വം തുടങ്ങിയവര്‍നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss